Skip to content Skip to footer

മലയാളപുഴ ദേവി ക്ഷേത്രം

പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കിൽ മലയാലപ്പുഴ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ഭഗവതി ക്ഷേത്രമാണ് മലയാലപ്പുഴ ദേവീ ക്ഷേത്രം. കേരളത്തിൽ അറിയപ്പെടുന്ന പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണിത്. ആദിപരാശക്തിയുടെ മാതൃഭാവമായ ശ്രീ ഭദ്രകാളിയാണ് മുഖ്യ പ്രതിഷ്ഠ. അഞ്ച് മലകളുടെ ഭഗവതിയാണ് മലയാലപ്പുഴ അമ്മ എന്ന് വിശ്വാസം. കൊല്ലൂർ മൂകാംബിക ചൈതന്യം തന്നെയാണ് മലയാലപ്പുഴ അമ്മ എന്ന് ഭക്തർ കരുതുന്നു. മൂകാംബിക ക്ഷേത്രത്തിലേതുപോലെ മഹാകാളി, മഹാലക്ഷ്മീ, മഹാസരസ്വതീ ഐക്യരൂപേണ ആരാധിക്കുന്നു. ആയിരത്തിലധികം വർഷത്തെ പഴക്കമുള്ള ക്ഷേത്രമാണിത്. കടുംശർക്കരയോഗം കൊണ്ടാണ് പ്രതിഷ്ഠ നിർമ്മിച്ചിരിക്കുന്നത്. ദ്രാവിഡ ക്ഷേത്രങ്ങളിലെ പ്രത്യേകതയായ പൊങ്കാല ഉത്സവം ഇവിടെയും പ്രധാനമാണ്. വിളിച്ച് അപേക്ഷിച്ചാൽ എത്ര വലിയ ആപത്തും മലയാലപ്പുഴയമ്മ തടയും എന്നാണ് വിശ്വാസം. ഒൻപത് ആഴ്ചകളിൽ തുടർച്ചയായി ദർശനം നടത്തിയാൽ ആഗ്രഹസാഫല്യമുണ്ടാകും എന്നും വിശ്വാസമുണ്ട്.
ഉത്തര തിരുവിതാംകൂറിലുള്ള രണ്ടു നമ്പൂതിരിമാര് കൊല്ലൂര് മൂകാംബികാ ക്ഷേത്രത്തില് എത്തി ഭജനയിരുന്നു. അവരുടെ സന്തതസഹചാരിയായിരുന്നു ഒരു ദേവീവിഗ്രഹം.ദീര്ഘ കാലത്തെ ഭജനയ്ക്കു ശേഷം ‘നിങ്ങളുടെ കൈവശമുള്ള ദേവീവിഗ്രഹത്തില് എന്റെ സാന്നിധ്യം എപ്പോഴും ഉണ്ടാകും’ എന്ന് അവര്ക്കു ദേവിയുടെ അരുള്പ്പാട് ഉണ്ടായി. അവര് ക്ഷേത്ര ദര്ശനവും തീര്ത്ഥാടനവുമായി നാടുചുറ്റി. പ്രായാധിക്യം കാരണം യാത്ര പറ്റാതെ വന്നപ്പോള് ദേവി അവള്ക്കു ദര്ശനം നല്കി. പ്രതിഷ്ഠക്കു പറ്റിയ സ്ഥലം മലയാപ്പുഴയാണെന്നു ഉപദേശിച്ചത്ര. ദേവീ വിഗ്രഹവുമായി നമ്പൂതിരിമാര് മലയാലപ്പുഴയില് എത്തി പ്രതിഷ്ഠ നടത്തി.
ഐതിഹ്യം
ഉത്തര തിരുവിതാംകൂറിലുള്ള രണ്ടു നമ്പൂതിരിമാർ പ്രസിദ്ധമായ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ എത്തി ഭജനമിരുന്നു. അവരുടെ സന്തതസഹചാരിയായിരുന്നു ഒരു ഭഗവതീവിഗ്രഹം. ദീർഘകാലത്തെ ഭജനയ്ക്കു ശേഷം “നിങ്ങളുടെ കൈവശമുള്ള ദേവീരൂപത്തിൽ എന്റെ സാന്നിധ്യം എപ്പോഴും ഉണ്ടാകും” എന്ന് അവർക്കു മൂകാംബികയുടെ അരുളപ്പാട് ഉണ്ടായി. അവർ ക്ഷേത്ര ദർശനവും തീർത്ഥാടനവുമായി നാടുചുറ്റി. പ്രായാധിക്യം കാരണം യാത്ര പറ്റാതെ വന്നപ്പോൾ പരാശക്തി അവർക്കു സ്വപ്നത്തിൽ ദർശനം നൽകി. പ്രതിഷ്ഠക്കു പറ്റിയ സ്ഥലം മലയാപ്പുഴയാണെന്നു ഉപദേശിച്ചത്ര. തുടർന്ന് ഭഗവതി വിഗ്രഹവുമായി അവർ മലയാലപ്പുഴയിൽ എത്തി പ്രതിഷ്ഠ നടത്തി. എത്തിച്ചേർന്ന സമയം രാത്രി ആയതിനാൽ ഭഗവതി ഉഗ്രരൂപിണിയായ കാളിയായി മാറിയിരുന്നു. അങ്ങനെയാണ് ഇന്ന് കാണുന്ന ഭഗവതിയുടെ പ്രതിഷ്ഠ നടന്നത് എന്നാണ് ഐതീഹ്യം. മൂകാംബിക ക്ഷേത്രത്തിലെ പോലെ മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി ചൈതന്യങ്ങളുടെ ഐക്യരൂപമാണ് മലയാലപ്പുഴ അമ്മ എന്ന് ഭക്തർ വിശ്വസിക്കുന്നത് അതുകൊണ്ടാണ്. ഭക്തർക്ക് ഇഷ്ടമുള്ള രീതിയിൽ ആരാധിക്കാം. അച്ചക്കണ്ണാമല, ഉപ്പിടുംപാറമല, ഊട്ടുപാറമല, ചെറുകുന്നത്തുമല, പുലിപ്പാറമല എന്നീ അഞ്ചു മല ദൈവങ്ങളുടെ മദ്ധ്യത്തിലാണ് ഇവിടെ പരാശക്തി കുടികൊള്ളുന്നത്.
പ്രതിഷ്ഠ
ദാരിക നിഗ്രഹത്തിന് ശേഷം കോപത്താല് ജ്വലിച്ച് ഉഗ്രരൂപ പൂണ്ടിരിക്കുന്ന ഭദ്രകാളിയാണ് മലയാലപ്പുഴയിലേത്. പ്രധാന വിഗ്രഹം അഞ്ചര അടി ഉയരമുള്ളതാണ്. കടു ശര്ക്കര യോഗത്തില് തീര്ത്തിരിക്കുന്ന വിഗ്രഹമാണിത്. ദിവസേനയുള്ള അഭിഷേകത്തിനായും, ശ്രീബലിയ്ക്കായും മറ്റു രണ്ടു വിഗ്രഹങ്ങള്ക്കൂടി ശ്രീകോവിലില് പ്രതിഷ്ഠിക്കപ്പെട്ടിട്ടുണ്ട്.
പ്രത്യേകതകള്
ഭക്തവത്സലയും അഷ്ടഐശ്വര്യ പ്രദായിനിയുമാണു മലയാലപ്പുഴയമ്മ. പുഴയൊഴുകുന്ന മലകള് കാക്കുന്ന മണ്ണിന്റെ മധ്യത്തിലാണ് ദേവിയുടെ ഇരിപ്പിടം. മനവും തനുവും ഏകാഗ്രമാക്കിയുള്ള പ്രാര്ത്ഥനകള്ക്ക് അനുഗ്രഹ വര്ഷത്തിന്റെ പുണ്യം ചൊരിയുന്ന ക്ഷേത്രം. എണ്ണമറ്റ ഭക്തരുടെ അഭയസ്ഥാനമാണ് ഇവിടം. ശ്രീകോവിലിലെ ദേവീചൈതന്യം എല്ലാവര്ക്കും അമ്മയാണ്. ദുരിതപര്വത്തിന്റെയും പുണ്യപാപങ്ങളുടെയും ചുമടുകള് ഭക്തര് ഇറക്കിവെയ്ക്കുന്നത് ദേവിയുടെ തിരുനടയില്. ദേവീരൂപം ദര്ശിച്ച് അനുഗ്രഹവര്ഷം ഏറ്റുവാങ്ങി ഭക്തര് മടങ്ങുന്നത് മന:ശാന്തിയുടെ പുണ്യവുമായി. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ മഹാ ക്ഷേത്രത്തിന്റെ അടിത്തറ ഭക്തരുടെ വിശ്വാസവും പ്രാര്ത്ഥനയുമാണ്. അപൂര്വ ചൈതന്യത്തിന്റെ കേദാരമായ ക്ഷേത്രത്തിന്റെ ഉത്ഭവത്തിനു ഐതിഹ്യത്തിന്റെ പിന്ബലമുണ്ട്.
പ്രധാന ദിവസങ്ങൾ മലയാളമാസം ഒന്നാം തീയതി, ചൊവ്വ, വെള്ളി, പൗർണമി, നവരാത്രി, തൃക്കാർത്തിക, ശിവരാത്രി, ദീപാവലി, മണ്ഡലകാല ദിവസങ്ങൾ തുടങ്ങിയവ ഇവിടെ പ്രധാനമാണ്. അതോടനുബന്ധിച്ചു ധാരാളം ഭക്തജനങ്ങൾ ഇവിടെ എത്താറുണ്ട്. പരാശക്തിക്ക് പ്രധാന്യമുള്ള ചൊവ്വ, വെള്ളി, നവരാത്രി ദിവസങ്ങളിൽ ദർശനത്തിന് കാത്ത് നിൽക്കേണ്ടി വരും. ആ ദിവസങ്ങളിൽ ഭക്തരുടെ നീണ്ടനിര തന്നെ കാണാം. മൂകാംബികയിലേതുപോലെ മഹാസരസ്വതിക്ക് പ്രാധാന്യം ഉള്ളതിനാൽ വിജയദശമി ദിവസത്തെ വിദ്യാരംഭം ഇവിടെ വിശേഷമാണ്.
വഴിപാടുകൾ
രക്തപുഷ്പാഞ്ജലി, തൂണിയരിപ്പായസം, കോഴിയെ നടയ്ക്ക് വയ്ക്കൽ, ചുവന്നപട്ട്, മഞ്ഞളഭിഷേകം, നെയ്വിളക്ക്, നിറപറ (അരി, നല്ല്, പഞ്ചസാര തുടങ്ങിയവ പറനിറച്ച് നിവേദിക്കൽ) എന്നിവയാണ് പ്രധാന വഴിപാടുകൾ. പൂക്കള്, മഞ്ചാടി കുരു തുടങ്ങിയവയാണ് പ്രിയപ്പെട്ട കാണിക്കകൾ. മനസ്സറിഞ്ഞു പ്രാർഥിച്ചാൽ വിളികേൾക്കുന്ന അമ്മയാണ് മലയാലപ്പുഴ ഭഗവതിയെന്നു വിശ്വാസം. അമ്മയുടെ അടുത്തെത്തി പ്രാർഥിച്ചാൽ എന്ത് ആഗ്രഹവും സഫലമാകുമെന്ന് ഭക്തർ വിശ്വസിക്കുന്നു. ആദിവ്യാധികളിൽ നിന്നു രക്ഷ നേടുവാനും നല്ല ജീവിത പങ്കാളിയെ ലഭിക്കുവാനും തൊഴിൽ തടസ്സം മാറുവാനുമെല്ലാം ഇവിടെ വിശ്വാസികൾ പ്രാർഥിക്കുവാനെത്തുന്നു. തുടർച്ചയായി കുറഞ്ഞത് ഒൻപത് വെള്ളിയാഴ്ചകളിൽ ഇവിടെ പ്രാർഥിച്ചാൽ ആഗ്രഹസാഫല്യവും ഐശ്വര്യവും ഉണ്ടാകുമെന്നൊരു വിശ്വാസവുമുണ്ട്. ചിലർ മാസത്തിലൊരിക്കാൻ ദർശനം നടത്തുന്ന (മാസത്തൊഴീല്) രീതിയും കണ്ടുവരുന്നു

Leave a comment