പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കിൽ മലയാലപ്പുഴ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ഭഗവതി ക്ഷേത്രമാണ് മലയാലപ്പുഴ ദേവീ ക്ഷേത്രം. കേരളത്തിൽ അറിയപ്പെടുന്ന പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണിത്. ആദിപരാശക്തിയുടെ മാതൃഭാവമായ ശ്രീ ഭദ്രകാളിയാണ് മുഖ്യ പ്രതിഷ്ഠ. അഞ്ച് മലകളുടെ ഭഗവതിയാണ് മലയാലപ്പുഴ അമ്മ എന്ന് വിശ്വാസം. കൊല്ലൂർ മൂകാംബിക ചൈതന്യം തന്നെയാണ് മലയാലപ്പുഴ അമ്മ എന്ന് ഭക്തർ കരുതുന്നു. മൂകാംബിക ക്ഷേത്രത്തിലേതുപോലെ മഹാകാളി, മഹാലക്ഷ്മീ, മഹാസരസ്വതീ ഐക്യരൂപേണ ആരാധിക്കുന്നു. ആയിരത്തിലധികം വർഷത്തെ പഴക്കമുള്ള ക്ഷേത്രമാണിത്. കടുംശർക്കരയോഗം കൊണ്ടാണ്…
